വൈക്കം: കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും പുനഃപ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി. 7ന് രാവിലെ ആറിന് ഗണപതിഹോമം എട്ടു മുപ്പതിന് ശാന്തിഹവന യജ്ഞം ഗുരുദേവ സഹസ്രനാമാർച്ചന, 9ന് യജ്ഞ കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് പ്രസാദ ശുദ്ധിക്രിയകൾ, ദീപാരാധന, 8ന് ആറിന് ഗണപതിഹോമം തുടർന്ന് ബിംബശുദ്ധി, കലശപൂജ, കലശാഭിഷേകം, ശാന്തി ഹവനയജ്ഞം, ഗുരുദേവ സഹസ്രനാമാർച്ചന, കലശാഭിഷേകം, ഉച്ചപ്പൂജ, 9ന് രാവിലെ ആറിന് ഗണപതിഹോമം, ശാന്തിഹവനയജ്ഞം, ഗുരുദേവ സഹസ്രനാമാർച്ചന, കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 4 മുതൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശ്രീനാരായണ സന്ധ്യാരാമം, 8 30ന് പ്രസാദ ഊട്ട്, 10ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ ആറിന് ഗണപതിഹോമം, 8ന് ദ്റവ്യകലശാഭിഷേകം, അനുജ്ഞാപൂജ, ജീവകലശ പൂജ, ജീവകലശത്തിലേക്ക് ആവാഹിക്കൽ, പരികലശ പൂജ, പാലികാവിന്യാസം, 11ന് സ്വാമി സച്ചിദാനന്ദയെ ആദരിക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പി പവിത്രൻ ആദരിക്കും. യൂണിയൻ സെക്രട്ടറി എം.പി സെൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് അന്നദാനം.