clas

ചങ്ങനാശേരി . തൃക്കൊടിത്താനം ജനമൈത്രി പൊലീസ് സുരക്ഷാസമിതി കടമാൻചിറ ഗവൺമെന്റ് എൽ പി സ്‌കൂളിൽ പഠനോപോകരണ വിതരണത്തോടൊപ്പം കുട്ടികൾക്കായി സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി. ചങ്ങനാശേരി പിങ്ക് പൊലീസ് ഓഫീസർ മിനിമോൾ ക്ലാസ്സ് നയിച്ചു. പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം തൃക്കൊടിത്താനം സബ് ഇൻസ്‌പെക്ടർ ഷാജി അലക്‌സാണ്ടർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിനോയ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ വിനീഷ്‌മോൻ, പൊലീസ് സുരക്ഷാസമിതി അംഗം സിബി അടവിച്ചിറ, പി ഐ ജോൺസൺ, കുര്യാക്കോസ് കൈലാത്ത്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.