
കടുത്തുരുത്തി . കോട്ടയം - എറണാകുളം പാതയിൽ റെയിൽവേ ട്രാക്കിലേക്ക് മരക്കൊമ്പ് വീണ് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 7.50 ഓടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലരുവി എക്‌സ്പ്രസ് അല്പം നീങ്ങിയപ്പോഴാണ് മരക്കൊമ്പ് ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. സ്പീഡ് കുറവായതിനാൽ ഉടൻ ട്രെയിൻ നിറുത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ മരക്കൊമ്പ് വെട്ടിമാറ്റിയതിനാൽ ഏറെ നേരം ഗതാഗതം തടസം ഉണ്ടായില്ല. പിന്നാലെ എത്തിയ വേണാട് എക്‌സ്പ്രസ് അടക്കമുള്ള തീവണ്ടികൾ സമയക്രമം പാലിച്ച് യാത്ര തുടർന്നു.