
കോട്ടയം . വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഇന്ന് രാവിലെ 10 ന് കിടങ്ങൂർ പി കെ വി വനിത ലൈബ്രറിയിൽ നടക്കും. ഗ്രന്ഥകാരനും കവിയുമായ എസ് പി നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ചന്ദ്രബാബു ഐ വി ദാസ് അനുസ്മരണം നടത്തും. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് വായനപക്ഷാചരണ സന്ദേശം നൽകും. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ആദരിക്കും.