പാലാ: പാലാ ബൈപ്പാസിന്റെ വീതി കൂട്ടിയഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും പാലാ ടൗൺ ഉൾപ്പെടെയുള്ള നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാവണമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ആർ.പ്രേംജി, ചാക്കോ തോമസ്, ആർ.സജീവ്, വി.സി പ്രിൻസ്, അനസ് കണ്ടത്തിൽ, രാജൻ കൊല്ലംപറമ്പിൽ, എം.പി കൃഷ്ണൻ നായർ, സി.ജി. വിജയകുമാർ, ചൈത്രം ശ്രീകുമാർ, ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ മണ്ണുശ്ശേരി, ഷോജി ഗോപി, കെ.സി കുഞ്ഞുമോൻ, റ്റി.കെ വിനോദ്, സജി സിറിയക്ക്, ചെറിയാൻ കൊക്കപ്പുഴ, കെ.ആർ വിനോദ്, കൃഷ്ണകുമാർ, സജി.വി , റ്റി.റ്റി ജോസ്, സാബു കുഴിവേലിൽ, സെബിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു.