വൈക്കം : തലയാഴം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കലശാഭിഷേകവും ബ്രഹ്മകലശം ഏഴുന്നള്ളിപ്പും ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്റി കാശാങ്കോടത്ത് ദാമോദരൻ നമ്പൂതിരിയും മേൽശാന്തി ടി.എൻ രാധാകൃഷ്ണനും മുഖ്യകാർമ്മികത്വം വഹിച്ചു. അഭിഷേകം, അഷ്ടദ്റവ്യ മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം , ഉപദേവതകൾക്ക് കലശാഭിഷേകം ഉച്ചയ്ക്ക് അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.ലക്ഷ്മണൻ, സെക്രട്ടറി കെ.ഡി അശോകൻ, മാനേജർ ആർ.വിജയപ്പൻ, ട്രഷറർ കെ.വേണുഗോപാൽ, ധീവരസഭ ജില്ലാ സെക്രട്ടറി വി.എം ഷാജി, ക്ഷേത്ര നിർമ്മാണ കമ്മി​റ്റി കൺവീനർ കെ.വി ഉദയപ്പൻ എന്നിവർ നേതൃത്വം നൽകി.