കൊടുങ്ങൂർ: കേന്ദ്ര കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ ആരംഭിച്ച തിരുവിതാംകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ അഫിലിയേറ്റ് ചെയ്ത കർഷക ഗ്രൂപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ ഇന്ന് കൊടുങ്ങൂരിലെത്തും. രാവിലെ 9.30ന് കമ്പനി ഓഫീസിൽ ചേരുന്ന യോഗത്തിൽ ചെയർമാൻ അഡ്വ.ജി രാമൻ നായർ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടർ വി.എൻ. മനോജ് ,മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.