മുണ്ടക്കയം : ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മു​ണ്ട​ക്ക​യം - ഇ​ളം​കാ​ട് - വാ​ഗ​മ​ണ്‍ റോ​ഡി​ൽ കൂ​ട്ടി​ക്ക​ൽ മൂ​ന്നാം​മൈ​ൽ തൈ​ക്കാ​വ് ഭാ​ഗ​ത്തെ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ലാ​ണ് ത​ക​ർ​ന്ന് കി​ട​ന്ന് റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച​ത്. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ടസാദ്ധ്യത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാം​മൈ​ൽ തൈ​ക്കാ​വ് ഭാ​ഗ​ത്ത് ചെ​രി​വോ​ടെ​യു​ള്ള വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​വ​ള​വി​ന് സ​മീ​പം തോ​ടാ​ണു​ള്ള​ത്. അ​മി​തവേ​ഗ​ത്തി​ലെ​ത്തു​ന്ന ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം തെ​റ്റി തോ​ട്ടി​ൽ വീ​ഴു​ന്ന​ത് പ​തി​വാണ്. ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന് പു​ല്ല് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​ലാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ റോ​ഡി​ന് വെ​ളി​യി​ൽ ചാ​ടി​യാ​ൽ നി​യ​ന്ത്ര​ണം തെ​റ്റാ​നു​ള്ള സാദ്ധ്യതയേ​റെ​യാ​ണ്. വാ​ഗ​മ​ണ്‍ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​ൽ വേ​ഗനിയന്ത്രണ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാപിക്കണമെന്നാണാവശ്യം. മു​ണ്ട​ക്ക​യം മു​ത​ൽ ഇ​ള​ങ്കാ​ട് വ​രെ​യു​ള്ള റോ​ഡി​​ൽ ബാ​രി​ക്കേ​ഡ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.