പാലാ: സെന്റ്.തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ശതോത്തര രജത ജൂബിലി സ്മാരകമായി നിർമ്മിച്ച മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
3ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വികാരി ജനറൽ ഡോ. ജോസഫ് മലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത കോർപ്പറേറ്റ്
സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, ജോസ് കെ. മാണി എം.പി., തോമസ് ചാഴിക്കാടൻ എം.പി., മാണി സി. കാപ്പൻ എം.എൽ.എ, നഗരസഭാ
ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. സന്തോഷ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ്
എന്നിവർ പ്രസംഗിക്കും. 25000 ചതുരശ്രയടി വിസ്തീർണത്തിൽ നാല് നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ,
നവീന ലാബ്, ലൈബ്രറി, എൻഎസ്എസ്, സ്‌കൗട്ട് റൂമുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടെന്ന് സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ് ,മീഡിയ കമ്മിറ്റി കൺവീനർ ആന്റോ ജോർജ്, പി.ടി.എ
പ്രസിഡന്റ് ഡോ. ടി.സി തങ്കച്ചൻ താന്നിക്കൽ എന്നിവർ അറിയിച്ചു.