പാമ്പാടി: എസ്.എൻ പുരം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ ഒന്നാം സമാധി ദിനത്തോടനുബന്ധിച്ച് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ എസ്.എൻ പുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനായോഗവും അനുസ്മരണവും നടന്നു. സഭ ജില്ലാ ട്രഷറാർ പി.കെ മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ പുരുഷൻ ശാന്തി എസ്.എൻ പുരം മുഖ്യപ്രഭാഷണം നടത്തി. ടി.എൻ ഹരിദാസൻ, അരുൺ ശാന്തി, പി.ആർ രമണീധരൻ, ശോഭന എന്നിവർ പങ്കെടുത്തു.