ഇറുമ്പയം : ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളെ അനുസ്മരിക്കലും നടത്തി. ലൈബ്രറി കൗൺസിൽ വൈക്കം താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗം ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ആർ.സരീഷ്‌കുമാർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പി.എം.സുനിൽകുമാർ സ്വാഗതവും സെക്രട്ടറി ഒ.കെ.മോഹനൻ നന്ദിയും പറഞ്ഞു.