ചങ്ങനാശേരി : ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ കെ.എച്ച്.എം ഇസ്മായിൽ, ഇസ്മയിൽ മുതിരപറമ്പിൽ എന്നിവരുടെ അനുസ്മരണവും ബക്രീദ് കിറ്റ് വിതരണവും നടന്നു. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ഉദ്ഘാടനം നിർവഹിച്ചു. റിലീഫ് സെൽ ചെയർമാൻ സി.എം റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ അനുസ്മരണ പ്രഭാഷണം നടത്തി. പായിപ്പാട് പഞ്ചായത്ത് മെമ്പർ മുബാഷ് മുതിരപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ നെജിയാ നൗഷാദ്, നഗരസഭ കൗൺസിലർമാരായ സ്മിത സരേഷ്, ശ്യാം സാംസൺ, അസീസ് കുമാരനെല്ലൂർ, അഡ്വ.റിയാസ് മമ്മറാൻ, പി.എം കബീർ, ഷാജി ആലുങ്കൽ, ലത്തീഫ് ഓവേലി, കെന്യാ ഷാഹുൽ, ടി.പി ഷാജഹാൻ, പി.ടി സലീം, അബി പായിപാട് എന്നിവർ പങ്കെടുത്തു.