
ചങ്ങനാശേരി. തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനവും സാഹിത്യ സമ്മേളനവും (സർഗ്ഗവസന്തം) ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ബൈജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം സ്‌കൂൾതല കൺവീനർ ദേവനന്ദന സുധീർ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ പി.എസ് സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.കെ അപ്പുക്കുട്ടൻ ക്ലാസ് നയിച്ചു. എച്ച്.എം ഉഷാ എലിസബത്ത് വർഗീസ്, വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കൺവീനർ വി.എസ് ചിത്ര എന്നിവർ പങ്കെടുത്തു.