കടുത്തുരുത്തി : തളിയിൽ മഹാദേവ ക്ഷേത്രത്തിലെ സ്വർണധ്വജ പ്രതിഷ്ഠയും കൊടിയേറ്റും ഇന്ന് നടക്കും. സമർപ്പണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.രാവിലെ 9.50 നും 11 നും മദ്ധ്യേ തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ധ്വജപ്രതിഷ്ഠ. സമർപ്പണ സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് മെമ്പർ പി.എ. തങ്കപ്പനും, പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെമ്പർ അഡ്വ.മനോജ് ചരളേലും നിർവഹിക്കും. ക്ഷേത്രം തന്ത്രിയെ ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് ആദരിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് എം.കെ.സാംബജി, കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി, കെ.പി.എം.എസ് യൂണിയൻ പ്രസിഡന്റ് കെ.ജി.വിജയൻ, എൻ.എസ്.എസ് പ്രസിഡന്റ് എം.എസ്.വേണുഗോപാൽ, സി.എൻ.പത്മനാഭൻ, അനിൽകുമാർ, പി.ടി. വേണു എന്നിവർ പ്രസംഗിക്കും. രാത്രി 7 നും 8 നും മദ്ധ്യേ കൊടിയേറ്റ്, 8.30 മുതൽ ആയാംകുടി വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഗീത സദസ്. 17 ന് വൈകിട്ട് 4 ന് പകൽപ്പൂരം, രാത്രി 10 ന് പള്ളിവേട്ട. 18 ന് രാവിലെ 9.30 ന് ആറാട്ട്.