പാലാ : മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ അഷ്ടബന്ധകലശവും സഹസ്രകലശവും ആരംഭിച്ചു. പ്രധാന അഷ്ടബന്ധ സ്ഥാപനം നാളെ നടക്കും.
തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, അങ്കുരപൂജ, തത്വഹോമം, ബ്രഹ്മകലശ പൂജ, തത്വകലാശാഭിഷേകം എന്നിവ നടക്കും. വൈകിട്ട് 5 മുതൽ സഹസ്രകലശപൂജകൾ, അധവാസ ഹോമം, ദീപാരാധന, ശ്രീകൃഷ്ണസ്വാമിക്ക് പ്രാസാദശുദ്ധി, കലശാധിവാസം, അത്താഴപൂജ. നാളെ രാവിലെ 6ന് ഗണപതിഹോമം, സഹസ്രകലശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിക്കൽ. രാവിലെ 9.57 നും 10 46നും മദ്ധ്യേ അഷ്ടബന്ധസ്ഥാപനം, 12 ന് പ്രസാദമൂട്ട്.