rabit

കോട്ടയം . പ്രതീക്ഷയോടെ മുയൽകൃഷിയിലേക്കിറങ്ങിയ കർഷകർ വിപണി കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നു. മുയലിറച്ചിക്ക് ആവശ്യക്കാർ ഉണ്ടെങ്കിലും കൃത്യമായി വിപണനം ചെയ്യാൻ കർഷകർക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ലോക്ക് ഡൗൺ മുതൽ തൊഴിൽ നഷ്ടപ്പെട്ടെത്തിയ പ്രവാസികളടക്കം നിരവധി പേർ മുയൽകൃഷിയിലേക്ക് ഇറങ്ങിയിരുന്നു. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭകരമായി നടത്താമെന്നതാണ് മുയൽകൃഷിയുടെ നേട്ടം. എന്നാൽ, വിപണി കണ്ടെത്താൻ കഴിയാതെ വന്നതോടെ പുതിയതായി രംഗത്തേയ്ക്ക് ഇറങ്ങിയവർ കുറഞ്ഞ വിലയ്ക്ക് മുയലുകളെ വിറ്റഴിച്ച് രംഗംവിട്ടു. മുയൽക്കുഞ്ഞുങ്ങൾക്കും മുയലിറച്ചിയ്ക്കും വിപണി കണ്ടെത്താനാകാതെ വന്നതോടെ വൻകിട ഫാമുകൾ ഉൾപ്പെടെയുണ്ടായിരുന്നവർ പലരും ഉപേക്ഷിച്ചു.ചങ്ങനാശേരി, പാലാ തുടങ്ങിയ മേഖലകളിലാണ് മുയൽ കൃഷി കൂടുതലായി ഉണ്ടായിരുന്നത്.

ശരാശരി 23 കിലോഗ്രാം തൂക്കം വരുന്ന വിദേശ ഇനങ്ങളും കർഷകർ വളർത്താൻ തുടങ്ങി. സോവിയറ്റ് ചിൻചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലൻഡ് വൈറ്റ് തുടങ്ങിയ ഇനങ്ങളാണ് കേരളത്തിൽ പ്രധാനമായും കർഷകർ തിരഞ്ഞെടുത്തത്. അതോടെ ഉത്പാദനത്തിൽ വലിയ വർധനവ് ഉണ്ടായി. നാടൻ മുയലുകൾ വിപണിയിൽ കിട്ടാനില്ല.

മുയലിറച്ചി ഗുണകരം.

മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊഴുപ്പു കുറഞ്ഞതായതുകൊണ്ട് ഏതുപ്രായക്കാർക്കും മുയലിറച്ചി കഴിക്കാം. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗ സാദ്ധ്യത ഒഴിവാക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 300, 450 രൂപ മുതൽ 750 രൂപ വരെയാണ് നല്ലയിനം ഇറച്ചിയുടെ വില. രണ്ട് മാസം പ്രായമായ ഒരു കുഞ്ഞിന്റെ വില 600 രൂപയാണ്.

മുയൽ കർഷകനായ സുകുമാരൻ സൗത്ത് പാമ്പാടി പറയുന്നു.

വിപണിയില്ലാതായതോടെ ഓൺലൈൻ മാർക്കറ്റിലേക്ക് തിരിഞ്ഞ ആധുനിക കർഷകരുണ്ട്. സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യും​ ​പ​രി​ഗ​ണ​ന​യും​ ​മു​യ​ൽ​ ​വി​പ​ണ​ന​ ​മേ​ഖ​ല​യി​ൽ​ ​ഉ​ണ്ടാ​ക​ണം.​ ​മീ​റ്റ് ​പ്രോ​ഡ​ക്ട് ​ഒ​ഫ് ​ഇ​ന്ത്യ​ ​വ​ഴി​ ​മ​റ്റ് ​മാം​സ​ങ്ങ​ൾ​ ​വി​റ്റ​ഴി​ക്കു​ന്ന​തു​ ​പോ​ലു​ള്ള​ ​സം​വി​ധാ​നം​ ​നി​ല​വി​ൽ​ ​വ​ര​ണം.​ ​ആ​ട്,​ ​കോ​ഴി​ ​കൃ​ഷി​യി​ലെ​ ​പോ​ലെ​ ​ക​ർ​ഷ​ക​ർ​ക്ക് ​ഗു​ണ​നി​ല​വാ​ര​മു​ള്ള​ ​മു​യ​ൽ​ ​കു​ഞ്ഞു​ങ്ങ​ളെ​ ​കൊ​ടു​ക്കു​ന്ന​ ​മു​യ​ൽ​ഗ്രാം​ ​പോ​ലു​ള്ള​ ​പ​ദ്ധ​തി​ക​ളും​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്ക​ണം.