കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലെ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്ത കോൺഫറൻസ് ചേർന്നു. യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ, യോഗം കൗൺസിലർ സി.എം.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർകുമാർ, യോഗം ബോർഡ് അംഗം ടി.സി. ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജൻ കപ്പിലാംകൂട്ടത്തിൽ, ശിവാനന്ദൻ ആപ്പാഞ്ചിറ, ബാബു.കെ.എസ്.പുരം, എം.ഡി.ശശിധരൻ, പഞ്ചായത്ത് കമ്മിറ്റി അംഗം ലീന സോമൻ എന്നിവർ പ്രസംഗിച്ചു.