പാലാ : ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് മാർസ്ലീവാ മെഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി പരിശോധന ക്യാമ്പ് 14 ന് ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ നടക്കും. കുട്ടികളിൽ പുറത്തേക്കു അധികമായി വളഞ്ഞ ചെവി ഉള്ളവർ, മുറിച്ചുണ്ട്, മുറിഅണ്ണാക്ക്, മൂക്കിന്റെ ആകൃതിയിൽ വ്യത്യാസം ഉള്ളവർ, കൈകളിലെയും കാലിലെയും വിരലുകൾക്ക് ജന്മനായുള്ള രൂപവ്യത്യാസം, മുറിവോ, പരിക്കോ, ശസ്ത്രക്രിയ മൂലം ഉണ്ടാകുന്ന പാടുകൾ, ആൺകുട്ടികളിൽ അസാധാരണമായ സ്തന വളർച്ച എന്നീ ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം ക്യാമ്പിൽ പങ്കെടുക്കാം. പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്ര്ര്രകീവ് സർജറി വിഭാഗം ഡോക്ടർമാരായ ഡോ. പോളിൻ ബാബു, ഡോ ബെസ്റ്റിൻ തോമസ് എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും തുടർചികിത്സയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. മുൻകൂർ ബുക്കിംഗിനായി 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.