libin

കോട്ടയം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ അതിരമ്പുഴ ഐക്കരക്കുന്ന് കാറ്റാടിയിൽ ലിബിനെ (43) ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേട്ട് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി. ലിബിനെ വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമവും ആക്രമിച്ച് പരിക്കേൽപ്പിക്കലും വസ്തുവകകൾ നശിപ്പിക്കലും മയക്കുമരുന്ന് കച്ചവടവും അടക്കം കേസുകളിൽ പ്രതിയാണ്. 20 ദിവസത്തിനുള്ളിൽ ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ഗുണ്ടയാണ് ലിബിൻ.