മധുരവേലി : എസ്.എൻ.ഡി.പി യോഗം 928-ാം നമ്പർ മധുരവേലി ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീനാരായണ ഗുരുകുലം പബ്ലിക് സ്‌കൂൾ ഹാളിൽ നടക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗമ്മ തമ്പി അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. വനിതാസംഘം ശാഖ സെക്രട്ടറി ഷൈല ശിവദാസൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ സോമൻ തട്ടാപറമ്പിൽ, വനിതാസംഘം യൂണിയൻ ട്രഷറർ വിജയലക്ഷ്മി ജയൻ പ്രസാദ്, ശാഖ പ്രസിഡന്റ് എം.പി.പ്രകാശൻ, ശാഖാ സെക്രട്ടറി പി.കെ.രശോഭനൻ, വൈസ് പ്രസിഡന്റ് കെ.ബാബു, വനിതാസംഘം ശാഖ പ്രസിഡന്റ് ബിനിമോൾ അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ് വിമല പ്രകാശൻ, എന്നിവർ പ്രസംഗിക്കും.