വൈക്കം : ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്ക് വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10 ന് വൈക്കം വ്യാപാരഭവനിൽ നടക്കും. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ്ജ് കുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കും.