ഏറ്റുമാനൂർ : പട്ടിത്താനം ജംഗ്ഷനിൽ റൗണ്ടാനയ്ക്ക് സമീപം ആളിറക്കാൻ നിറുത്തിയിട്ട സ്വകാര്യബസിന് പിന്നിൽ ടോറസ് ഇടിച്ചുകയറി രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. ബസിനും ടോറസിനും ഇടയിപ്പെട്ട കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് വാഹനങ്ങളും എറണാകുളം ഭാഗത്തു നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. റൗണ്ടാനയിലെ സിഗ്‌നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളുകളായി. പ്രധാന മൂന്ന് റോഡുകളുടെ സംഗമകേന്ദ്രമായ ഇവിടെ പൊലീസിന്റെ സേവനം ഇല്ലാത്തത് അശ്രദ്ധമായ ഡ്രൈവിംഗിന് കാരണമാകുന്നുണ്ട്. മണർകാട് ബൈപ്പാസും നിർദ്ധിഷ്ട റിംഗ് റോഡും കൂടി പട്ടിത്താനത്ത് സംഗമിക്കുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാവും. റൗണ്ടാനയുടെ വലുപ്പം കുറച്ച് ശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യം.