കോട്ടയം: ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ വാർഷികസമ്മേളനം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ നടക്കും. ശിവഗിരി മഠം പി.ആർ.ഒ ഇ.എം .സോമനാഥൻ ഉദ്ഘാടനം ചെയ്യും. സഭ കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം എന്നിവർ അറിയിച്ചു.