thiruvanchoor

കോട്ടയം. ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായ കാലം മുതൽ മാർക്സിസ് പാർട്ടി ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഭരണഘടനയെ അവഹേളിച്ചയാൾ അതു തിരിച്ചറിഞ്ഞിട്ടില്ല. കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് നടന്ന ഭരണഘടന സംരക്ഷണ പ്രതിജ്ഞയുടെ ജില്ലാതല ഉദ്ഘാടനം തിരുനക്കരയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡൻ്റ് മോഹൻ കെ.നായർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ജി.ഗോപകുമാർ, ജോണി ജോസഫ്, യൂജിൻ തോമസ്, സിബി ചേനപ്പാടി, ബാബു കെ.കോര, എസ്.രാജീവ്, റ്റി.സി റോയ്, നന്തിയോട് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.