ഉല്ലല: പള്ളിയാട് കൃഷിവകുപ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് തലയാഴം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുട്ടപ്പൂവ് പൂകൃഷി നിറവ് 2 ഞങ്ങളും കൃഷിയിലേക്ക് സ്‌കൂൾ പച്ചക്കറി തോട്ടം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രഞ്ജിത്ത് നിർവഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി അദ്ധ്യക്ഷത വഹിച്ചു. തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപി പദ്ധതി വിശദീകരണം നടത്തി. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രമേശ് പി.ദാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.മധു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഹരിദാസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ പി. പ്രദീപ്. പി.ടി.എ പ്രസിഡന്റ് എ.എസ് ദീപേഷ്, കാർഷിക ക്ലബ് കൺവീനർ വി. വിനീത എന്നിവർ പങ്കെടുത്തു.