
കോട്ടയം. വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് സംഘടനയുടെ ആദ്യ ഇവന്റ് വാഗമണ്ണിൽ 18നും 19 നും നടക്കും. വാഗമണ്ണിലെ ടൂറിസം ലക്ഷ്യമിട്ട് ഹോട്ടലിയേഴ്‌സിന്റെ കൂട്ടായ്മയും രൂപീകരിച്ചു. നൂറിൽപ്പരം ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ എന്നിവരാണ് അംഗങ്ങൾ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രാവൽ ഏജൻസികൾ കണ്ണൂർ ചേമ്പർ ഒഫ് കൊമേഴ്‌സിന്റെ സഹായത്തോടെയും മഹായാത്ര ട്രാവൽസ് ഡയറക്ടർ എൻ.ജി കിരണിന്റെയും സഹായത്തോടെയുമാണ് വാഗമൺ സന്ദർശിക്കുന്നത്. വിദേശികളെ ആകർഷിക്കാനും എത്തിക്കാനും നിക്ഷേപ സംഗമത്തിനുമുള്ള അവസരം ഒരുക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി സൂരജ് വർഗീസ് പുല്ലാട്ട് എന്നിവർ അറിയിച്ചു.