
കോട്ടയം. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായുള്ള ഏറ്റുമാനൂർ സർക്കാർ മോഡൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് കോഴ്‌സുകളാണുള്ളത്. കുടുംബ വാർഷിക വരുമാനം 200000 രൂപയിൽ കുറവായിരിക്കണം. സീറ്റുകളിൽ 70 ശതമാനം പട്ടികവർഗക്കാർക്കും 20 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം പൊതുവിഭാഗത്തിനുമാണ്. അപേക്ഷ ഐ.ടി.ഡി.പി.പ്രോജക്ട് ഓഫീസ്, ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. വെയ്‌റ്റേജ് ലഭിക്കാൻ അർഹതയുള്ള സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷ 20 വരെ സ്വീകരിക്കും.ഫോൺ: 0481 2530399.