ഏറ്റുമാനൂർ : അതിരമ്പുഴയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തലക്ക് പരിക്കേറ്റ ഭാര്യയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ ആനമല താേരണംവെച്ചതിൽ വീട്ടിൽ സണ്ണിയാണ് ഭാര്യ ലില്ലിയെ വെട്ടിയത്. ലില്ലിയുടെ കുടുംബ വീട്ടിൽ വച്ചാണ് സംഭവം. വിദേശത്തു ജോലി ചെയ്തിരുന്ന സണ്ണിയും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സണ്ണിയ്ക്കായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.