book

കോട്ടയം . വിശ്വകർമ്മ സമുദായ നേതാവ് എം.കെ ദാസപ്പൻ തന്റെ സംഘടനാ ജീവിതത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ സ്വേദ കണങ്ങൾ വീണ പടവുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം 10 ന് രാവിലെ തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ശശി മാവേലിക്കര അദ്ധ്യക്ഷത വഹിക്കും. പി എസ് സി മെമ്പർ കെ പി സജിലാൽ പുസ്തകം പ്രകാശനം ചെയ്യും. സാഹിത്യകാരൻ സി ബി വിജയകുമാർ ആദ്യപ്രതി ഏറ്റുവാങ്ങും. നോവലിസ്റ്റ് കമലാ ഗോവിന്ദ് മുഖ്യാതിഥിയാകും. സതീഷ് പാഴൂപ്പള്ളി പുസ്തക പരിചയം നടത്തും. കെ കെ ഹരി സ്വാഗതവും, വി കെ റെജിമോൻ നന്ദിയും പറയും.