കോട്ടയം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രീൂയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന നൂട്രിക്കോൺ 2022 കോൺഫറൻസ് 10ന് രാവിലെ 9ന് കോട്ടയം ഐ.എം.എ ഹാളിൽ നടക്കും. ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. ഐ.എ.പി കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ജോസഫ് പാറ്റാനി അദ്ധ്യക്ഷത വഹിക്കും. ഡോ. ടി.ജി ശിവപ്രസാദ്, ഡോ. എം.വിജയകുമാർ, ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. ടി.യു സുകുമാരൻ, ഡോ. ഡാർളി സാറാമ്മ മാമൻ തുടങ്ങിയവർ പങ്കെടുക്കും. ഡോ.കെ.ഇ എലിസബത്ത്, ഡോ.ഷീജ സുഗുണൻ, ഡോ.സവിത, ഡോ.ഭാനു വിക്രമൻ, ഡോ.റിയാസ്, ഡോ.സുൾഫിക്കർ, ഡോ.മോഹൻദാസ് നായർ, ഡോ.ജയപ്രകാശ്, ഡോ.ശ്രീലത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.