കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണി 2022 സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അഡ്വ.വി.പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, എസ്.കെ.എം സീനിയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എൻ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.ഡി.പ്രേംജി എന്നിവർ പങ്കെടുത്തു. എസ്.കെ.എം ദേവസ്വം വൈസ് പ്രസിഡന്റ് പി.എ സുരേഷ്, ദേവസ്വം മാനേജർ എസ്.വി സുരേഷ് കുമാർ, ദേവസ്വം ട്രഷറർ പി.ജി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഓത്ത് ടോക്കിംഗ് സെറിമണി, ഫ്‌ളാഗ് പ്രസന്റേഷൻ എന്നിവ നടന്നു. സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ വി.കെ ജോർജ് പാസിംഗ് ദ ലൈറ്റിംഗ് സെറിമണിയ്ക്ക് നേതൃത്വം നൽകി.