ഉരുളികുന്നം: പുലിയന്നൂർക്കാട് ധർമ്മശാസ്താ ഭദ്രകാളിക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയുടെ ഭാഗമായി നടത്തിയ സാംസ്‌കാരികസമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് വി.കെ.വിജയൻ വേലിക്കകത്തുപീടികയിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസ്ഥപതി എം.കെ.രാജു, ശ്രീകോവിൽശില്പി സന്തോഷ് പ്ലാശനാൽ, വിഗ്രഹശില്പി തൃപ്പല്ലൂർ സദാശിവനാചാരി, കോൺട്രാക്ടർ പ്രഭ മധുമലമണ്ണിൽ എന്നിവരെ ആദരിച്ചു. തന്ത്രി പെരിഞ്ഞേരമന വാസുദേവൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ഇ.ആർ.സുശീലൻ പണിക്കർ, വിജയൻ വട്ടോടി, കെ.ജി.കുമാരൻ, മാത്യൂസ് പെരുമനങ്ങാട്ട്, ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജെയിംസ് ജീരകത്തിൽ, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ശങ്കരനാരായണൻ, എൻ.പി.ബാബു, അശോക് കുമാർ പുലിയന്നൂർക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം എന്നിവയോടെയാണ് പുന: പ്രതിഷ്ഠാചടങ്ങുകൾ സമാപിച്ചത്.