
പൊൻകുന്നം . പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ 18 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പ്രസിഡന്റ് ടി ജോസഫ് തുത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ രാജേഷ്, ഗിരീഷ് എസ്.നായർ , സി ആർ ശ്രീകുമാർ, തോമസ് ആന്റണി കുഴിക്കാട്ട്, പി കെ ശശികുമാർ , ഫെലിക്‌സ് ജോസ് പൂലാനിമറ്റത്തിൽ, സതി സുരേന്ദ്രൻ, ഷേർലി മാത്യൂസ് കുരിശുമൂട്ടിൽ, ടി കെ മോഹനൻ, ബാങ്ക് സെക്രട്ടറി ഗീതാ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.