ചിറക്കടവ്: കൃഷിഭവൻ ഞാറ്റുവേലച്ചന്തയും കർഷകസഭയും നടത്തി. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വാഴൂർ കൃഷി അസി.ഡയറക്ടർ ടി.ബിന്ദു, കൃഷിഓഫീസർ യമുന ജോസ്, റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് കെ.മത്തായി എന്നിവർ പങ്കെടുത്തു.
എലിക്കുളം: ഞാറ്റുവേലച്ചന്ത, കർഷകസഭ എന്നിവയുടെ ഭാഗമായി സെന്റ് മാത്യൂസ് എൽ.പി.സ്‌കൂൾ, സെന്റ് മാത്യൂസ് യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ പച്ചക്കറിത്തോട്ട നിർമ്മാണം തുടങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിത്സൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ദീപ ശ്രീജേഷ് തൈ വിതരണം നടത്തി. കൃഷി ഓഫീസർ നിസ ലത്തീഫ്, സ്‌കൂൾ മാനേജർ ഫാ.റോയ് പാിയാമാക്കൽ, പ്രഥമാദ്ധ്യാപകരായ മായ മെർലിൻ, ആൻസി, കൃഷി അസി.അനൂപ്, ബ്ലോക്ക് ടെക്‌നോളജി മാനേജർ ഡയാന തുടങ്ങിയവർ പങ്കെടുത്തു.