പള്ളിക്കത്തോട്:നരേന്ദ്രമോദി സർക്കാരിന്റെ എല്ലാ ജനക്ഷേമപദ്ധതികളും ജനങ്ങൾ ഏറ്റെടുക്കണമെന്നും ഭേദചിന്തകളില്ലാതെ ഒരുമയോടെ പ്രവർത്തിക്കുന്ന പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാണെന്നും കേന്ദ്ര കൃഷി കർഷകക്ഷേമ വകുപ്പ് സഹമന്ത്രി ശോഭ കാരന്തലജെ. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ കാർഷികവികസനത്തിനായി ആഗ്രോ ഇൻഡസ്ട്രിയൽ പാർക്കിന്റെ പ്രൊജക്ട് കൃഷി ഓഫീസർ പ്രവീൺജോൺ കൈമാറി. പദ്ധതി രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് മന്ത്രിക്ക് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, റബർ ബോർഡ് അംഗം എൻ.ഹരി തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം-പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര കൃഷി കർഷകക്ഷേമ വകുപ്പ് സഹമന്ത്രി ശോഭ കാരന്തലജെ നിർവ്വഹിക്കുന്നു.