കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ ഐക്യവേദി ഒരു മാസമായി നടത്തുന്ന നിസഹകരണ സമരത്തോട് മുഖംതിരിഞ്ഞ് നിൽക്കുന്ന മാനേജ്‌മെന്റ് സമീപനത്തിൽ പ്രതിഷേധിച്ച് റീജീയണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ബാങ്ക് സ്ഥാപകദിനത്തോടനുബന്ധിച്ച് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്ന എല്ലാ ക്യാമ്പയിൻ പരിപാടികളും ജീവനക്കാർ ബഹിഷ്‌ക്കരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.പി ശ്രീരാമൻ, ബില്ലി ഗ്രഹാം വി. എസ്, എബിൻ. എം.ചെറിയാൻ, അനു മോഹൻ, അബ്ദുൽ ഹക്കീം എ.എ തുടങ്ങിയവർ പങ്കെടുത്തു. ബെഫി ജില്ലാ സെക്രട്ടറി വി.പി.ശ്രീരാമാൻ സംസാരിച്ചു.