തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കീച്ചേരി-കുലയറ്റിക്കര 1394-ാം നമ്പർ ശാഖയുടെ നേതത്വത്തിൽ നടത്തിയ കരിയർ ഗൈഡൻസ് സെമിനാറും നേതൃത്വ പരിശീലനക്യാമ്പും യൂണിയൻ സെക്രട്ടറി അഡ്വ എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പഠന പരിശീലന ക്ലാസുകൾക്ക് എം.ജി യൂണിവേഴ്‌സി​റ്റി റിസോഴ്‌സ് പേഴ്‌സൺ എസ്.രതീഷ്‌കുമാർ ആലപ്പുഴ നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് പി.ഡി.മുരളീധരൻ, സെക്രട്ടറി കെ.എൻ വിശ്വംഭരൻ, വൈസ് പ്രസിഡന്റ് മോഹനൻ എം.കെ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി മനീഷ് എ.എസ് വൈസ് പ്രസിഡന്റ് ഗൗതം സുരേഷ്, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം റോജിമോൻ.​ടി.ആർ, വനിതാസംഘം സെക്രട്ടറി സുജ രമണൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി മനോജ്, കെ.എം ഗീരിഷ്, രഞ്ജിത്ത്, ബിജു.കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.