പെരുവ : സോഷ്യൽ ജസ്​റ്റിസ് ഫോറം പെരുവ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച നന്മയുടെ ഭാഷ നമ്മുടെ മലയാളം സാംസ്‌കാരികസംഗമം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്തു. പേരന്റ്‌സ് ഫോറം സ്​റ്റേ​റ്റ് കോഓർഡിനേ​റ്റർ വി.എം മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ​ടി.കെ വാസുദേവൻ നായരും കുഞ്ഞിളം കയ്യിൽ സമ്മാന പരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജുവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബിൻ മാത്യു കലാകാരന്മാരേയും ഗ്രാമപഞ്ചായത്ത് വികസന സ്​റ്റാൻഡിങ്ങ് കമ്മി​റ്റി ചെയർമാൻ കെ ആർ സജീവൻ അദ്ധ്യാപകരേയും ആദരിച്ചു. ഡോ.ബിനു സി പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി മുരളീധരൻ, ജിജോ ജോൺ, ബിന്ദുമോൾ പി.ആർ,​ ടി.വൈ.ജോയി,ചെല്ലപ്പൻ ഗോപനിലയം,റെജി ചെറുശേരി, അഭിലാഷ് പെരുവ, ഗിരീഷ്.കെ ശാന്തിപുരം, ബാബുരാജ് വട്ടക്കാട്ടിൽ, ഇന്ദു രാജേഷ്, വിദ്യ റെജി, മല്ലിക സന്തോഷ്, ശ്രീകല,സിജി ബാബു, രാജി രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ഐ.സി.മണി സ്വാഗതവും മേഖലാ പ്രസിഡന്റ് കെ.വി.മാത്യു നന്ദിയും പറഞ്ഞു.