cnvntin

ചങ്ങനാശേരി . സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും, ക്ഷാമബത്താ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുറിച്ചി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് പി എസ് സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി എസ് കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി എൻ ശാരദാമ്മാൾ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു. രക്ഷാധികാരി കെ കെ രാമൻ നായർ, സാംസ്‌കാരികവേദി കൺവീനർ സുകുമാരൻ നെല്ലിശ്ശേരി, ബി സോമശേഖരപിള്ള, ടി പി ജേക്കബ്, എസ് ശോഭന കുമാരി, എം ജെ പ്രകാശ്, സാജൻ തോമസ്, കെ ആർ.രാജീവ്, എം ബി വത്സമ്മ, കെ സരോജിനി തുടങ്ങിയവർ പങ്കെടുത്തു.