fish

കോട്ടയം . ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിവിധയിനം വർണ്ണമത്സ്യങ്ങളുടെ പ്രദർശനവും വില്പനയും ഇന്നും നാളെയും നടക്കും. ഏറ്റവും കൂടുതൽ ആരാധകരുള്ള ഗപ്പി ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വൈവിദ്ധ്യ ഇനങ്ങളായ സാമ്പോ ഇയർ, കോബ്ര ഗപ്പികൾ, ചില്ലി മൊസൈക്, ബ്ലാക്ക് ഗപ്പി, റെഡ് ഗപ്പി, ഗോൾഡൻ ഫീനിക്‌സ് മുതലായവയും, കോയി കാർപ്പുകൾ, സ്‌പോട്ട്‌സ് സ്‌കാറ്റുകൾ, ബ്ലാക് ഷാർക്ക്, ടെട്രകൾ, സീബ്രാ തിലാപ്പിയ, ഈലുകൾ, സക്കർ കാറ്റ് ഫിഷുകൾ, നാടൻ മീനുകളായ കാരി, വരാൽ, കല്ലട, കരിമീൻ, മിസ്‌കേരള, ഗൗരാമികൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.