മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സിന്‍റെ 48ാമത് ബാച്ച് ഒരുക്കം- 48 ഓൺലൈനായി നടന്നു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. കോഴ്സ് ചെയർമാൻ ലാലിറ്റ് എസ് തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയീസ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഡോ.അനൂപ് വൈക്കവും ആശാപ്രദീപും ക്ലാസുകൾ നയിച്ചു. സമാപന ദിവസമായ ഇന്ന് ഡോ ജോസ് ജോസഫ്, ഗ്രേയ്സ് ലാൽ, ജോർജുകുട്ടി അഗസ്തി എന്നിവർ ക്ലാസുകൾ നയിക്കും. സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് ഉദ്ഘാടനം ചെയ്യും.