
മുക്കൂട്ടുതറ . മുക്കൂട്ടുതറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഐ വി ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും വിവിധ പരിപാടികളോടെ ലൈബ്രറി ഹാളിൽ നടന്നു. ജോഷി മേച്ചേരി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. പി സി ഉലഹന്നാൻ ഐ വി ദാസ് അനുസ്മരണം നടത്തി. വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളെ ആസ്പദമാക്കി നടത്തിയ ചർച്ചാ ക്ലാസ് പ്രൊഫസർ എം സി മാത്യു ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ്, തോമസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. ലൈബ്രറി പരിധിയ്ക്കുള്ളിലെ ഭവനങ്ങളിൽ സന്ദർശനം നടത്തി, എല്ലാ ആളുകളെയും അംഗങ്ങളാക്കുന്നതിനും യോഗം തീരുമാനിച്ചു. തോമസ് ജേക്കബ് സ്വാഗതവും, വിൻസ് കുളപ്രത്താഴെ നന്ദിയും പറഞ്ഞു.