മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം 1215-ാം നമ്പർ ഇടകടത്തി ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ രണ്ടാമത് വാർഷികം നാളെ നടക്കും. കോരുത്തോട്, ഗുരുപാദം പി.വി വിനോദ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് നടതുറക്കൽ, ഗുരുദേവ കൃതികളുടെ പാരായണം, 6ന് മഹാഗണപതിഹോമം, 7ന് പതാക ഉയർത്തൽ, 7.30ന് പഞ്ചഗം, പഞ്ചഗവ്യം, പൂജ അഭിഷേകം, 8.30ന് വിശേഷാൽ ഗുരുപൂജകൾ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന എന്നിവ നടക്കും.ക്ഷേത്രം തന്ത്രി പി.വി വിനോദ് അനുഗ്രഹപ്രഭാഷണം നടത്തും. 11ന് എരുമേലി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ എം.ആർ ഉല്ലാസ് ഗുരുദേവ സന്ദേശം ജനങ്ങളിലേക്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്. ചടങ്ങുകൾക്ക് പ്രസിഡന്റ് പി.ജി വിശ്വനാഥൻ, സെക്രട്ടറി കെ.ടി മധുസൂദനൻ തുടങ്ങിയവർ നേതൃത്വം നൽകും.