
കോട്ടയം . അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളിൽ അലഞ്ഞുതിരിയുന്നവരും രോഗം ഭേദമായതിനുശേഷവും ആരും സ്വീകരിക്കാനില്ലാതെ ആശുപത്രികളിൽ കഴിയാൻ നിർബന്ധിതരുമായ ദുർബല വിഭാഗങ്ങൾക്ക് സുരക്ഷിതത്വം നൽകുന്ന പദ്ധതിയിലേക്ക് ക്ഷേമസ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു രജിസ്‌ട്രേഡ് സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നതും ഒ സി ബി അംഗീകാരമുള്ളതും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളതായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലായ് 15നകം കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ. 04 81 25 63 98 0.