ട്രാൻസ്‌ഫോമർ യാത്രക്കാർക്ക് ഭീഷണിയാകുന്നു
ഏറ്റുമാനൂർ: നീണ്ടൂർ റോഡിൽ സിയോൺ കവലയിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമർ യാത്രക്കാർക്ക് കെണിയാകുന്നു. ട്രാൻസ്‌ഫോമറിന്റെ സംരക്ഷണത്തിന് നിർമ്മിച്ച ഇരുമ്പ് വേലിയാണ് യാത്രക്കാർക്ക് വയ്യാവേലിയാകുന്നത്. റാേഡിന്റെ ടാറിംഗിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന വേലിയിൽ വാഹനങ്ങൾ തട്ടി അപകടം പതിവാണ്. ട്രാൻസ്‌ഫോമർ റാേഡിന് സമാന്തരമായിട്ട് സ്ഥാപിച്ചിരുന്നെങ്കിൽ യഥേഷ്ടം സ്ഥലം ലഭിക്കുമായിരുന്നു. ഇപ്പോൾ കാൽനടയാത്രക്കാർക്ക് കടന്നപോകാനുള്ള സ്ഥലം പോലും ഇല്ലാത്ത സ്ഥിതിയാണ്. റോഡിലെ കയറ്റവും വളവും മൂലം ട്രാൻസ്‌ഫോമറും സുരക്ഷാ വലയവും താെട്ടടുത്ത് എത്തമ്പോൾ മാത്രമേ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപെടൂ. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ഇവിടെ കെണിയിൽ പെട്ടിട്ടുണ്ട്. വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ട്രാൻസ്‌ഫോമർ സ്ഥാപിക്കാൻ സൗകര്യപ്രദമായ നിരവധി സ്ഥലങ്ങൾ ഈ ഭാഗത്തുണ്ട്. അവിടേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ട്രാൻസ്‌ഫോമറിന്റ ചുറ്റുമുള്ള ഇരുമ്പ് വേലിയിൽ വാഹനങ്ങൾ തട്ടുന്നത് പതിവാണ്. ഭീതിയോടെയാണ് കാൽനടയാത്രികർ പോലും കടന്നുപോകുന്നത്.
അരുൺ ഉമ്മൻ, പ്രദേശവാസി .