netball

തൊടുപുഴ. കേരള നെറ്റ്‌ബോൾ അസോസിയേഷൻ കായിക പരിശീലകർക്കായി 23, 24 തിയതികളിൽ നെറ്റ്‌ബോൾ റഫറീസ് ക്ലിനിക് നടത്തുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്കായി കുറവിലങ്ങാട് ദേവമാതാ കോളേജിലാണ് പരിശീലനം. സ്‌കൂൾ ഗെയിംസ്, സ്‌കൂൾ ഒളിമ്പിക് ഗെയിംസ്, മറ്റ് മത്സരങ്ങൾ എന്നിവയ്ക്കായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നും നെറ്റ്‌ബോൾ ടീമുകളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. താല്പര്യമുള്ളവർ 1000 രൂപ ഫീസ് നൽകി പേര് രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി എൻ.രവീന്ദ്രൻ അറിയിച്ചു. ഫോൺ 94 47 75 34 82.