മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശീവേലിപ്പാതയുടെ ശിലാസ്ഥാപനകർമ്മം 14ന് നടക്കും. രാവിലെ 8.30നും 9.30നും മദ്ധ്യേ ക്ഷേത്ര തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി പ്രശാന്ത് കെ. നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി വി.എം രാജൻ അറിയിച്ചു.