പാലാ: രാമായണ മാസാചരണത്തോടനുബന്ധിച്ച് മുൻവർഷങ്ങളിലേതുപോലെ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം വക കാവിൻപുറത്തമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്‌നോത്തരി നടത്തും. 14 മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓൺലൈനായി വിവിധ ഘട്ടങ്ങളിലൂടെയാണ് മത്സരം. ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് മെമന്റോയും മറ്റ് പുരസ്‌കാരങ്ങളും നൽകും. സാഹിത്യകാരൻ രവി പുലിയന്നൂരാണ് ക്വിസ് മാസ്റ്റർ. പങ്കെടുക്കാൻ താത്പര്യമുള്ളവർ 14ന് മുമ്പായി കൺവീനർ കെ.കെ വിനുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9074956965.