ഇടമറ്റം: 25 വർഷക്കാലത്തെ ജനകീയസൂത്രണ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. മീനച്ചിൽ പഞ്ചായത്ത് ആറാം വാർഡിൽ പൊന്നൊഴുകും തോടിന്റെ കരയിൽ സംരക്ഷണഭിത്തി കെട്ടി പുതുതായി നിർമ്മിച്ച പുളിഞ്ചുവട് ഇടപ്പോക്കിൽ കടവ് റോഡ് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് സംരക്ഷണഭിത്തി നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല , പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, സാജോ പൂവത്താനി, ഷെർളി ബേബി, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, വിഷ്ണു പി. വി , സോജൻ തൊടുക, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, ലിൻസി മാർട്ടിൻ, കെ.പി. ജോസഫ് കുന്നത്തുപുരയിടം, ബിനോയ് നരിതൂക്കിൽ, ബിജു തോമസ്, സണ്ണി വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു.