പൂഞ്ഞാർ: അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഉന്നതവിജയികൾക്കുള്ള അനുമോദനയോഗവും നടത്തും. 10.30ന് ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ വിളക്കുമാടം) ഉന്നത പഠനവുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് ക്ലാസ് നടത്തും.
അനുമോദന യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ഇടുക്കി കോട്ടയം വിജിലൻസ് സ്‌ക്വാഡ് ഡി.എഫ്.ഓ ഷാൻട്രി ടോം, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, എസ്.എം.വി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ആർ. നന്ദകുമാർ എന്നിവർ പങ്കെടുക്കും.